കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട് ജില്ലയിലെ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിൽ വരുന്ന പ്രദേശമാണ് കുന്നുമ്മൽ ഗ്രാമപഞ്ചായത്ത്. 10.58 ച.കി.മീറ്റർ വിസ്തീർണുള്ള ഗ്രാമപഞ്ചായത്തിൽ 2011 സെൻസസ് പ്രകാരം 18031 ജനസംഖ്യയും 13 വാർഡുകളുമാണ് ഉള്ളത്.

കെ ടി ചന്ദ്രൻ

പ്രസിഡൻ്റ്

റീന സുരേഷ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എൻ വി ചന്ദ്രൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ വിശ്വനാഥൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജീവൻ വള്ളിൽ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

അങ്കത്തട്ടുകളിലെ നീതിശാസ്ത്രങ്ങൾ നിലനിന്നിരുന്ന കടത്തനാടിന്റെയും, ദേശാഭിമാനം നെഞ്ചിലേറ്റിയ വീരകേരള പഴശ്ശിയുടെ കോട്ടയത്തിന്റെയും ഭാഗമായിരുന്നു ഇന്നത്തെ കുന്നുമ്മൽ പഞ്ചായത്ത്. നാടുവാഴിത്ത വ്യവസ്ഥിതിയുടെയും ജന്മിത്തത്തിന്റെയും സ്വാതന്ത്യസമര പോരാട്ടങ്ങളുടെയും കർഷകമുന്നേറ്റങ്ങളുടെയും ചരിത്രം ഈ മണ്ണിനുണ്ട്. പ്രദേശത്തെ ഭരണം പ്രധാനമായും ആറ് തറവാടുകളിലെ നാടുവാഴികളുടെ കൈകളിലായിരുന്നു. ഇവർക്ക് ഭൂമിയിന്മേലുള്ള ആധിപത്യത്തിനു പുറമേ കൊല്ലാനുള്ള അവകാശം പോലുമുണ്ടായിരുന്നു. ജന്മിത്ത ദുഷ്പ്രവണതകൾ (മുലക്കരം, മാറുമറയ്ക്കാനുള്ള വിലക്ക്) ശക്തമായിരുന്ന ഇവിടെ, ഇതിനെതിരെ പിന്നീട് ഉയർന്നുവന്ന രാഷ്ട്രീയ-വർഗ്ഗബോധമാണ് പരിഹാരം കണ്ടത്. ശ്രീനാരായണഗുരുവിന്റെയും വാഗ്ഭടാനന്ദന്റെയും ചിന്തകൾ ഈ പ്രദേശത്തെ സാമൂഹിക പരിഷ്‌കരണത്തിന് വഴിയൊരുക്കി. കൂത്തുപറമ്പിലെ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ (വാഗ്ഭടാനന്ദൻ) നാലുവർഷത്തോളം നരിപ്പറ്റയിലെ 'പുത്തലത്ത്'...

കൂടുതൽ വായിക്കുക