കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത്

കോഴിക്കോട് ജില്ലയുടെ കിഴക്കെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന കാർഷിക ഗ്രാമമാണ് കുന്നുമ്മൽ ഗ്രാമ പഞ്ചായത്ത് .തെങ്ങ് ,നെല്ല്, കമുക്, കുരുമുളക്, റബ്ബർ, വാഴ, കപ്പ കശുമാവ് തുടങ്ങിയവയാണ് പ്രാധാനമായും കൃഷി ചെയ്തു വരുന്നുത്. നെല്‍കൃഷിയുടെ വിസ്തീർണ്ണം വർഷം തോറും കുറഞ്ഞവരുന്നതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . ഇടനാട് ഭൂവിഭാഗത്തിൽപ്പെടുന്ന കുന്നുമ്മലിനെ ഭൂമിയുടെ കിടപ്പ് ,ചരിവ്, ഉയർച്ച താഴ്ച്കൾ, മറ്റു ഭൌതിക ഘടകങ്ങൾ എന്നിവയെ അടിസ്ഥാനാമാക്കി വിവിധ ഭൂരൂപങ്ങളായി തരം തിരിക്കാവുന്നതാണ്. ഭൂപ്രകൃതി അനുസരിച്ച് ഉയർന്ന സമതല പ്രദേശം, ചരിവ് പ്രദേശങ്ങൾ , താഴ്വരകൾ എന്നിങ്ങനെ മൂന്ന് പ്രധാന വിഭാഗങ്ങളിലാണ് കുന്നുമ്മൽ ഉൾപ്പെടുന്നത്.

കെ ടി ചന്ദ്രൻ

പ്രസിഡൻ്റ്

റീന സുരേഷ്

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

എൻ വി ചന്ദ്രൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മിനി കെ

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ വിശ്വനാഥൻ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

രാജീവൻ വള്ളിൽ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

വടകര താലൂക്കിലെ മുട്ടുങ്ങൽ പക്രംതളം റോഡിൽ മുട്ടുങ്ങലിൽ നിന്നും 15 കിലോമീറ്റർ കിഴക്ക് മാറിയാണ് കുന്നുമ്മൽ പഞ്ചായത്ത് സ്ഥിതിചെയ്യുന്നത്. ചെറുതും വലുതുമായ പതിനേഴ് കുന്നുകൾ ഈ പഞ്ചായത്തിലുണ്ട്. പഞ്ചായത്തിന് ‘കുന്നുമ്മൽ’ എന്ന് പേര് വരാൻ കാരണം ‘കുന്നുകളുടെ കൂട്ടം’ സ്ഥിതിചെയ്യുന്നതുകൊണ്ടാണെന്ന് പറയപ്പെടുന്നു. ധാരാളം ജലസ്രോതസ്സുകൾ ഈപഞ്ചായത്തിന്റെ വരദാനമാണ്. കുളങ്ങളും വർഷംമുഴുവൻ ഒഴുക്കുള്ള അരുവികളുമായിരുന്നു പ്രധാന ജലസ്രോതസ്സുകൾ. പല അരുവികളും ഇന്ന് നികത്തപ്പെട്ടിരിക്കുന്നു. അവശേഷിക്കുന്നവ ജനുവരിമുതൽതന്നെ വറ്റിവരുണ്ടുപോകുന്നു. ജൈവസമ്പത്തിൽ ഗണ്യമായ ശോഷണം സംഭവിച്ചിരിക്കുന്നു. അടിസ്ഥാന ഭൂപടം പരിശോധിച്ചാൽ കുന്നുമ്മലിൽ 119.11 ഹെക്ടർ നെൽവയലുകൾ ഉണ്ടായിരുന്നതായി കാണാം. ഇന്ന് 10 ഹെക്ടർമാത്രമേ അവശേഷിക്കുന്നുള്ളൂ. നെൽവയലുകളുടെ ശോഷണം കാരണം വർഷകാലത്ത് വെള്ളപ്പൊക്കവും, വേനൽകാലത്ത് വരൾച്ചയും അനുഭവപ്പെടുന്നു. മുൻവർഷങ്ങളിൽ ഉണ്ടായ പ്രകൃതി ദുരന്തങ്ങളുടെ ചരിത്രം പരിശോധിച്ചാൽ പ്രകൃതി ദുരന്തങ്ങൾ വലിയ പരിക്കുകൾ ഉണ്ടാക്കാത്ത ഭൂപ്രദേശമാണ് കുന്നുമ്മൽ. 

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

അങ്കത്തട്ടുകളിലെ നീതിശാസ്ത്രങ്ങൾ നിലനിന്നിരുന്ന കടത്തനാടിന്റെയും, ദേശാഭിമാനം നെഞ്ചിലേറ്റിയ വീരകേരള പഴശ്ശിയുടെ കോട്ടയത്തിന്റെയും ഭാഗമായിരുന്നു ഇന്നത്തെ കുന്നുമ്മൽ പഞ്ചായത്ത്. നാടുവാഴിത്ത വ്യവസ്ഥിതിയുടെയും ജന്മിത്തത്തിന്റെയും സ്വാതന്ത്യസമര പോരാട്ടങ്ങളുടെയും കർഷകമുന്നേറ്റങ്ങളുടെയും ചരിത്രം ഈ മണ്ണിനുണ്ട്. പ്രദേശത്തെ ഭരണം പ്രധാനമായും ആറ് തറവാടുകളിലെ നാടുവാഴികളുടെ കൈകളിലായിരുന്നു. ഇവർക്ക് ഭൂമിയിന്മേലുള്ള ആധിപത്യത്തിനു പുറമേ കൊല്ലാനുള്ള അവകാശം പോലുമുണ്ടായിരുന്നു. ജന്മിത്ത ദുഷ്പ്രവണതകൾ (മുലക്കരം, മാറുമറയ്ക്കാനുള്ള വിലക്ക്) ശക്തമായിരുന്ന ഇവിടെ, ഇതിനെതിരെ പിന്നീട് ഉയർന്നുവന്ന രാഷ്ട്രീയ-വർഗ്ഗബോധമാണ് പരിഹാരം കണ്ടത്. ശ്രീനാരായണഗുരുവിന്റെയും വാഗ്ഭടാനന്ദന്റെയും ചിന്തകൾ ഈ പ്രദേശത്തെ സാമൂഹിക പരിഷ്‌കരണത്തിന് വഴിയൊരുക്കി. കൂത്തുപറമ്പിലെ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ (വാഗ്ഭടാനന്ദൻ) നാലുവർഷത്തോളം നരിപ്പറ്റയിലെ 'പുത്തലത്ത്'...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

September 29, 2026

ശുചിത്വ സന്ദേശ യാത്ര

സ്വച്ഛതാ ഹി സേവ പരിപാടിയുടെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ ശുചിത്വ സന്ദേശ യാത്ര സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, പൊതു ജനങ്ങൾ തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. കെ.ടി.ചന്ദ്രൻ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു..