ഭൂമിശാസ്ത്രം
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വികസന രേഖ ഭൂപ്രകൃതിയും വിഭവങ്ങളും വടകര താലൂക്കിലെ മുട്ടുങ്ങൽ പക്രംതളം റോഡിൽ, മുട്ടുങ്ങലിൽ നിന്നും 15 കിലോമീറ്റർ കിഴ ക്കോട്ടുമാറിയാണ് കുന്നുമ്മൽ പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.
അതിരുകൾ: വടക്ക് : നരിപ്പറ്റ പഞ്ചായത്ത് കിഴക്ക് : കായക്കൊടി പഞ്ചായത്ത് തെക്ക് : കുറ്റ്യാടി പുറമേരി പഞ്ചായത്തുകൾ പടിഞ്ഞാറ് : നാദാപുരം പഞ്ചായത്ത്
ചെറുതും വലുതുമായ 17 കുന്നുകൾ അടങ്ങിയ താണ് കുന്നുമ്മൽ പഞ്ചായത്ത്. കുന്നുകളുടെ ഒരു കൂട്ടം സ്ഥിതിചെയ്യുന്നതുകൊണ്ടാണ് പഞ്ചായത്തിന് കുന്നുമ്മൽ എന്നു പേരുവരാൻ കാരണം എന്ന് പറയപ്പെടുന്നു.
പഞ്ചായത്തിന്റെ ആകെ വിസ്തീർണം 10.58 ച.കി.മീറ്റർ ആണ്. ഇതിൽ ഏതാണ്ട് 2.4 ച.കി. മീറ്ററും കുന്നിൻ പ്രദേശങ്ങളും 0.13 ച.കി.മീറ്റർ വയൽ നിലങ്ങളുമാണ്. അവശേഷി ക്കുന്ന താഴ്വരയിൽ പ്രധാന വിളകൾ തെങ്ങ്, കവുങ്ങ്, കുരുമുളക്, നെല്ല്, മരച്ചീനി, വാഴ എന്നിവയാണ്. മതുകുന്ന്, മണ്ണൻകുന്ന് എന്നിവിടങ്ങളിൽ കശുമാവും കൃഷിചെയ്യുന്നു.
പഞ്ചായത്തിൽ കൂടുതലും കാണപ്പെടുന്നത് വെട്ടുകൽ മണ്ണാണ്. കൂടാതെ ചളിമണ്ണും, ചരൽമണ്ണും ഉണ്ട്. 20 ഏക്രയോളം വ്യാപിച്ചുകിട ക്കുന്ന ഒരു പാറക്കൂട്ടം പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നു. വട്ടോളി ശിവക്ഷേത്രത്തി നോടനുബന്ധിച്ച് കാവും സ്ഥിതിചെയ്യുന്നു.
പഞ്ചായത്തിലെ ഏതാണ്ട് മുഴുവൻ പ്രദേശവും കൃഷിക്കനുയോജ്യമായ ഭൂമിയാണ്. വിശാലമായ നാല് മൈതാനങ്ങൾ പഞ്ചായത്തിന്റെ വിവിധ ഭാഗ ങ്ങളിൽ സ്ഥിതിചെയ്യുന്നു. പഞ്ചായത്തിലെ 86 ശതമാനം ഭൂമിയും പുരയിടമാണ്. എന്നാൽ 13 ശതമാനം മാത്രമേ നിലമായിട്ടുള്ളൂ. ബാക്കി പുറമ്പോക്ക് ഭൂമിയാണ്.
കൃഷിഭൂമി വിഭജിച്ചിരിക്കുന്നത് താഴെ പറയുന്ന പ്രകാരമാണ്:
തെങ്ങ്: 91%
നെല്ല്: ഒന്നാം വിള 0.5% , രണ്ടാംവിള 2.9%
വാഴ: 0.5%
കവുങ്ങ്: 0.1%
കുരുമുളക്: 4.2%
പച്ചക്കറി: 0.1%
കശുമാവ്: 0.6%
ഭൂരിഭാഗം പ്രദേശത്തും ജലലഭ്യത ധാരാളമാണെങ്കിലും ഏതാണ്ട് പഞ്ചായത്ത് വിസ്തീർണത്തിന്റെ 1/4 ഭാഗത്തോളമുള്ള ഉയർന്ന പ്രദേശങ്ങളിൽ ജലലഭ്യത ദരിദ്രമാണ്. താഴ്വരകളിൽ മിതമായ തോതിൽ ജലം ലഭിക്കുന്നു. 37 ഓളം ചെറുതും വലുതുമായ കുളങ്ങളുള്ള ഈ പഞ്ചായത്തിലൂടെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായുള്ള കനാൽ 6 കിലോമീറ്ററോളം കടന്നുപോകുന്നു. എന്നാൽ സംസ്ഥാന ശരാശരിയേക്കാൾ കൂടുതൽ മഴ ലഭിക്കുന്ന പഞ്ചായത്താണ് കുന്നുമ്മൽ.