കാഴ്ചപാടും ദൌത്യവും
കാഴ്ചപാട്
എല്ലാവരെയും ഉൾക്കൊള്ളുന്നതും സുസ്ഥിരവും സംയോജിതവുമായ നഗരവികസനം, സദ്ഭരണം, കാര്യക്ഷമമായ സേവന വിതരണം എന്നിവയിലൂടെ ഊർജ്ജസ്വലവും ശുചിത്വവുമുള്ള നാട്
ദൗത്യം
സുസ്ഥിരമായ ദ്രവ-ഖര മാലിന്യ സംസ്കരണ രീതികളിലൂടെ സമ്പൂർണ്ണ ശുചിത്വം ഉറപ്പാക്കുക, ദാരിദ്ര്യം ഇല്ലാതാക്കുന്നതിനായി എല്ലാ കുടുംബങ്ങൾക്കും മതിയായ പാർപ്പിട സൗകര്യങ്ങളും ഉപജീവന മാർഗങ്ങളും നൽകി ജീവിത നിലവാരം ഉയർത്തുക. കാര്യക്ഷമമായ സേവന വിതരണത്തിനായി ഇ-ഗവേണൻസും ഐസിടി സംവിധാനങ്ങളും പ്രയോജനപ്പെടുത്തുക, പ്രകൃതിയും പൈതൃകവും സംരക്ഷിക്കുക. നഗരങ്ങളുടെ സാമ്പത്തിക വളർച്ച ഉറപ്പാക്കുന്നതിനായി ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക.