ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
അങ്കത്തട്ടുകളിലെ നീതിശാസ്ത്രങ്ങൾ നിലനിന്നിരുന്ന കടത്തനാടിന്റെയും, ദേശാഭിമാനം നെഞ്ചിലേറ്റിയ വീരകേരള പഴശ്ശിയുടെ കോട്ടയത്തിന്റെയും ഭാഗമായിരുന്നു ഇന്നത്തെ കുന്നുമ്മൽ പഞ്ചായത്ത്. നാടുവാഴിത്ത വ്യവസ്ഥിതിയുടെയും ജന്മിത്തത്തിന്റെയും സ്വാതന്ത്യസമര പോരാട്ടങ്ങളുടെയും കർഷകമുന്നേറ്റങ്ങളുടെയും ചരിത്രം ഈ മണ്ണിനുണ്ട്. പ്രദേശത്തെ ഭരണം പ്രധാനമായും ആറ് തറവാടുകളിലെ നാടുവാഴികളുടെ കൈകളിലായിരുന്നു. ഇവർക്ക് ഭൂമിയിന്മേലുള്ള ആധിപത്യത്തിനു പുറമേ കൊല്ലാനുള്ള അവകാശം പോലുമുണ്ടായിരുന്നു. ജന്മിത്ത ദുഷ്പ്രവണതകൾ (മുലക്കരം, മാറുമറയ്ക്കാനുള്ള വിലക്ക്) ശക്തമായിരുന്ന ഇവിടെ, ഇതിനെതിരെ പിന്നീട് ഉയർന്നുവന്ന രാഷ്ട്രീയ-വർഗ്ഗബോധമാണ് പരിഹാരം കണ്ടത്. ശ്രീനാരായണഗുരുവിന്റെയും വാഗ്ഭടാനന്ദന്റെയും ചിന്തകൾ ഈ പ്രദേശത്തെ സാമൂഹിക പരിഷ്കരണത്തിന് വഴിയൊരുക്കി. കൂത്തുപറമ്പിലെ കുഞ്ഞിക്കണ്ണൻ ഗുരുക്കൾ (വാഗ്ഭടാനന്ദൻ) നാലുവർഷത്തോളം നരിപ്പറ്റയിലെ 'പുത്തലത്ത്'...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 29, 2026
ശുചിത്വ സന്ദേശ യാത്ര
സ്വച്ഛതാ ഹി സേവ പരിപാടിയുടെ ഭാഗമായി കുന്നുമ്മൽ ഗ്രാമപഞ്ചായത്തിൽ ശുചിത്വ സന്ദേശ യാത്ര സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജീവനക്കാർ, പൊതു ജനങ്ങൾ തുടങ്ങിയവർ യാത്രയിൽ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. കെ.ടി.ചന്ദ്രൻ സന്ദേശ യാത്ര ഉദ്ഘാടനം ചെയ്തു..
പുതിയ വാർത്ത
സ്വച്ഛതാ ഹി സേവ - മെഡിക്കൽ ക്യാമ്പ്
September 29, 2026