ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
കൈയ്യൂക്കിൻ്റെ നീതിശാസ്ത്രങ്ങളും മാറ്റുരച്ച കടത്തനാടിന്റെയും, ജീവൻ്റെ അവസാന നിമിഷങ്ങ ളിലും ദേശാഭിമാനത്തിൻ്റെ ഇടനെഞ്ചുയർത്തിപ്പി ടിച്ച വീരകേരള പഴശ്ശിയുടെ കോട്ടയത്തിന്റെയും ഭാഗങ്ങൾ ഉൾപ്പെട്ടതാണ് ഇന്നത്തെ കുന്നുമ്മൽ പഞ്ചായത്ത്. മൊകേരിയുടെയും വട്ടോളിയുടെയും ഇടയ്ക്കുള്ള കടത്തനാടൻ കല്ല് കോട്ടയത്തിന്റെയും കടത്തനാടിന്റെയും അതിർത്തിയായിരുന്നുവത്രെ. കേരള പഴമയിലേയ്ക്ക് തിരിഞ്ഞു നോക്കുമ്പോൾ ചരിത്രം കാണിച്ചുതരുന്ന നാടുവാഴിത്ത വ്യവസ്ഥി തിയുടെ ജനന മരണങ്ങളും, ജന്മിത്തത്തിന്റെ വേലി യേറ്റവും വേലിയിറക്കവും, സ്വാതന്ത്യ സമര പോരാട്ടങ്ങളുടെ വീരസ്‌മൃതികളും. അയിത്ത ത്തിനും അന്ധവിശ്വാസങ്ങൾക്കുമെതിരായ മുന്നേറ്റ ങ്ങളും, കർഷകസംഘങ്ങളുടെ രൂപീകരണവും പട പുറപ്പാടുകളും, സ്വന്തം മണ്ണിനു വേണ്ടിയുള്ള പോരാട്ടങ്ങളുമെല്ലാം തന്നെ അതാത് കാലഘട്ടങ്ങ ളിൽ ശക്തമായ നേതൃത്ത്വത്തിൻ കീഴിൽ ഈ പ്രദേ ശങ്ങളിലും അതിൻ്റേതായ ആർജ്ജവത്തോടെ സംഭ വിക്കുകയുണ്ടായി. ഈയൊരു ചരിത്ര പശ്ചാത്തല ത്തിൽ നിന്നുകൊണ്ടുവേണം ഈ പ്രദേശത്തിൻ്റെ ആത്മീയവും ഭൗതികവുമായ വികസനത്തിൻ്റെ പൊരുളുകളിലേക്കിറങ്ങാൻ. ഇന്നു നാം തിരിഞ്ഞു നോക്കുമ്പോൾ നമ്മുടെ പ്രദേശത്തെ ധീരരായ ഒട്ട നവധി ദേശാഭിമാനികളുടെയും, സാമൂഹിക പരി ഷ്ക്കർത്താക്കളു ടെയും വിശ്രാന്തിയില്ലാത്ത ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഇന്നത്തെ പുരോഗതി എന്ന് തിരിച്ചറിയേണ്ടതുണ്ട്. അതിനാൽ നമ്മുടെ പ്രദേശത്തിൻ്റെ ചരിത്രമെന്നത് സ്വാർത്ഥലേശമില്ലാതെ സമൂലമായ പരിവർത്തന ത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവെക്കപ്പെട്ട ചില രുടെ ജീവചരിത്രം കൂടിയാണെന്ന ഉൾക്കാഴ്‌ചയും നമുക്ക് ഉണ്ടാവേണ്ടതുണ്ട്. കേരളത്തിലെവിടെയുമെന്നപോലെ നിരന്തരം പരസ്പരം കലഹിച്ചുകൊണ്ടിരുന്ന നാട്ടുരാജ്യങ്ങ ളിൽ പെട്ടതായിരുന്നു നമ്മുടെ പ്രദേശവും. കുറ്റി പ്പുറം കോവിലകത്തിൻ്റെയും, നിടുമണ്ണൂർ കോവില കത്തിന്റെയും കീഴിൽ പ്രധാനമായും ആറ് തറവാടു കളിലെ നാടുവാഴികളായിരുന്നു ഈ പ്രദേശ ത്തിൻ്റെ അധികാരം കയ്യാളിയിരുന്നത്.
ആക്ക ലിടം 2. കുറുങ്ങാട്ടിടം 3. കുഴിക്കിലിടം 4. കുനിയി ലിടം 5. കോമത്തിടം 6. വടക്കമ്പിലാവിടം എന്നിവ യായിരുന്നു അത്. ഇവർക്ക് ഭൂമികളിലെ മൊത്തം ആധിപത്യത്തിനു പുറമെ കൊല്ലിനും കൊലക്കു മുള്ള അവകാശം കൂടിയുണ്ടായിരുന്നുവെന്ന് പറയ പ്പെടുന്നു. ഈ ജന്മിമാർ അവരുടെ ഭൂമി വാരം. പാട്ടം, പുറപ്പാട് എന്നിവ നിശ്ചയിച്ച് ചാർത്തികൊടു ക്കുകയാണ് ഉണ്ടായത്. ജന്മിയെ ഏതെങ്കിലും അർത്ഥത്തിൽ പ്രീതിപ്പെടുത്തുന്ന ആശ്രി തൻമാർക്കാണ് ഇങ്ങനെ ഭൂമി ചാർത്തികൊടുക്കപ്പെ ട്ടത്. നാടുവാഴിത്തത്തിൻ്റെ തകർച്ചയോടെ ഈ ഭൂമി കൾ പൂർണ്ണമായും ക്രമേണ ഇത്തരം കുടിയാൻമാ രുടെ കൈകളിലാവുകയും അവർ തങ്ങളുടെ കീഴ്ക്‌കുടിയാന്മാരായ ദരിദ്രകർഷകർക്ക് കൃഷി ചെയ്യാൻ പാട്ടത്തിന് കൊടുക്കുകയും ചെയ്തു പോന്നു. ഈ ആശ്രിതൻമാരാണ് ഈ പ്രദേശത്തെ Here is the full text content extracted from the provided PDF:
കുന്നുമ്മൽ ഗ്രാമപഞ്ചായത്ത് വികസന രേഖ ജന്മിവർഗ്ഗമായി പരിണമിച്ചത്. ഭൂമികളിലദ്ധ്വാനി ക്കുന്ന ദരിദ്രകൃഷിക്കാർ കുടിയാൻമാരായും മാറി. കേരളത്തിൻ്റെ മറ്റു ഭാഗങ്ങളിലെന്നപോലെ ജന്മി ത്ത്വത്തിന്റെ എല്ലാ ദുഷ്പ്രവണതകളും നമ്മുടെ പ്രദേശത്തും ഉണ്ടായിരുന്നു. കുടിയാൻമാർ വെളുത്ത മുണ്ടുടുക്കാൻ പാടില്ല. സ്വർണ്ണാഭരണ ങ്ങൾ അണിയരുത്. ഉയർന്ന ജാതിക്കാരെയോ ജന്മി യെയോ കണ്ടാൽ തലയിലെ മുണ്ടെടുത്ത് തോളത്ത് വെച്ച് കുനിഞ്ഞു നൽക്കണം. വിശേഷ ദിവസങ്ങ ളിൽ 'കാഴ്‌ച' കൊടുക്കണം, സ്ത്രീകൾ മാറുമറ യ്ക്കാൻ പാടില്ല. മുലകൊടുക്കുന്ന അമ്മമാർ 'മുല ക്കരം' എന്ന നികുതി കൊടുക്കുക തുടങ്ങിയവ അവയിൽ ചിലതുമത്രമാണ്. ഇതിന് ഒരു ശാശ്വതപ രിഹാരം ഉണ്ടാവുന്നത് ഈ മണ്ണിൽ പിന്നീടുയർന്നു വന്ന രാഷ്ട്രീയബോധത്തിൻ്റെയും വർഗ്ഗബോധത്തി ന്റെയും ഫലമായുണ്ടായ കഷർഷകമുന്നേറ്റങ്ങളോ ടുകൂടിയാണ്.
ഭാരതത്തിലെങ്ങും അലയടിച്ചുയർന്ന സ്വാതന്ത്ര്യ സമര പ്രസ്ഥാനം ഒട്ടും വൈകാതെ തന്നെ കുന്നു മ്മൽ പ്രദേശത്തും അതിൻ്റെതായ ശക്തിയോടെ രൂപം പ്രാപിച്ചിരുന്നു. എന്നാൽ ഈ പ്രസ്ഥാനം കുന്നുമ്മൽ ഭാഗങ്ങളിലേക്ക് കടന്നു വരുന്നതിന് മുമ്പ് ശ്രീനാരായണഗുരുവിൻ്റെയും, വടകര കേന്ദ്രീ കരിച്ച് പ്രവർത്തിച്ച ശിവാനന്ദ സ്വാമികളുടെയും കേരളത്തിലെ സാമൂഹ്യ പരിഷ്ക്കരണ പ്രസ്ഥാന ത്തിൻ്റെ മറ്റൊരു വക്താവായ വാഗ്ഭടാനന്ദന്റെയും ചിന്തകൾ ഈ പ്രദേശത്ത് എത്തിയിരുന്നു. ഇവരിൽ വാഗ്ഭടാനന്ദൻ എന്നറിയപ്പെട്ട കൂത്തുപറമ്പിനടു ത്തുള്ള കുഞ്ഞിക്കണ്ണൻ ഗുരുക്കൾ കുന്നുമ്മൽ പ്രദേശങ്ങളിലെത്തി തൻ്റെ വിപ്ലവകരമായ പുരോഗ മന ചിന്തയുടെ വിത്തുകൾ വിതക്കുകയുണ്ടായി. നരിപ്പറ്റയിലെ 'പുത്തലത്ത്' തറവാട്ടിൽ വന്ന് താമ സിച്ച വാഗ്ഭടാനന്ദൻ ഏതാണ്ട് നാലു വർഷക്കാലം ഈ പ്രദേശത്ത് പ്രവർത്തിച്ചു വന്നു. കുന്നമ്മൽ പ്രദേശത്ത് അദ്ദേഹത്തിൻറെ ആദർശങ്ങൾ പ്രചരി പ്പിച്ചു വന്നത് ശ്രീ. ഒ. കെ. അനന്തൻ വൈദ്യർ ആയി രുന്നു. അദ്ദേഹത്തോടൊപ്പം കേളുവൈദ്യർ, തയ്യിൽപൊയിൽ ചാത്തു, തുണ്ടിയിൽ കുടുങ്ങോൻ, പറാട്ടി അച്ചുതൻ വൈദ്യരും, മണ്ണാറണ്ടി കണാരൻ എന്നിവരും പ്രധാന പങ്കുവഹിക്കുകയുണ്ടായി. വാഗ്ഭടാനന്ദന്റെ പ്രവർത്തനങ്ങൾ പ്രധാനമായും കേന്ദ്രീകരിക്കപ്പെട്ടത് ഈ പ്രദേശത്തിലെ ഭൂരിപക്ഷ ജനവിഭാഗമായ തീയ്യരുടെ ആചാരാനുഷ്‌ഠാനങ്ങൾ പരിഷ്ക്കരിക്കുന്നതിലായിരുന്നു. ശ്രീനാരായണ ഗുരുവിൻ്റെ പാതിരിപ്പറ്റയിലേക്കുള്ള വരവും നേരത്തെ ഉൽപ്പതിഷ്‌ണുക്കളെ ഏറെ ആകർഷിച്ചി രുന്നു.
വാഗ്ഭടാനന്ദൻ്റെ ചിന്തകൾ എണ്ണമന്ത്രം, പുല കുളി, തീണ്ടൽ, തോലുഴിക, തിരട്ടു കല്ല്യാണം തുട ങ്ങിയ ആചാരങ്ങൾക്കെതിരായിരുന്നു. അദ്ദേഹ ത്തിൻ്റെ രൂക്ഷമായ വിമർശനങ്ങൾകൊണ്ട് ഇവ സാമൂഹ്യജീവിതത്തിൽ നിന്നും ക്രമേണ അപ്രത്യ ക്ഷമാവാൻ തുടങ്ങി. വാഗ്ഭടാനന്ദൻ്റെ ദർശനങ്ങൾ പ്രധാനമായും ഏകദൈവ വിശ്വാസത്തിൽ അധിഷ്‌ഠിത മായിരുന്നു. അദ്ദേഹത്തിൻറെ അനുയായികളായി ആചാര ലംഘനം നടത്തിയവരെ യഥാസ്ഥിതികൾ ബഹിഷ്കരിച്ചിരുന്നു. കല്ല്യാണം പറയാതിരിക്കുക, മുടിവെട്ടി കൊടുക്കാതിരിക്കുക തുടങ്ങിയവയായി രുന്നു ബഹിഷ്‌കരണത്തിൻ്റെ രീതി. എന്നാൽ വൃത്തിയിൽ നടക്കാനും, സംഘടിക്കാനും വാഗ്ഭടാ നന്ദൻ ആഹ്വാനം ചെയ്തുതു. അദ്ദേഹത്തിൻ്റെ അനു യായികൾ തലശ്ശേരിയിൽ നിന്നും കത്രികകൊണ്ടു വന്ന് മുടിവെട്ടി ആളുകളെ വൃത്തിയായി നടക്കാൻ പഠിപ്പിച്ചു. ചങ്ങരംകുളത്തിനടുത്ത് ഇത്തരത്തിലുള്ള ഒരു മുടി വെട്ടു കേന്ദ്രം തന്നെ സ്ഥാപിക്കപ്പെടുക യുണ്ടായി.
അക്കാലത്ത് ഭൂരിപക്ഷം കുടുംബങ്ങളിൽ നിന്നും കൊട്ടിയൂർ ഉത്സവത്തിന് പോവുക പതിവാ യിരുന്നു. ഇതിനുവേണ്ടി കടത്തനാടിനപ്പുറമുള്ള കോട്ടയത്തിൽപ്പെടുന്ന മൊകേരിയിലും പാതിരിപ്പറ്റ യിലും ധാരാളം 'കഞ്ഞിപുര'കൾ ഉണ്ടായിരുന്നു. എന്നാൽ 1920കളിൽ മൊകേരിയിൽ നിന്ന് ഏതാനും ഉൽപ്പതിഷ്‌ണുക്കൾ കൊട്ടിയൂർ പെരുമാ ളിൻ്റെ പ്രതിമയുണ്ടാക്കി ഷർട്ടും മുണ്ടും അണിയിച്ച് അത് കത്തിച്ച് വെണ്ണീറാക്കി കൊട്ടിയൂർ ഭക്തൻമാർ പോകുന്ന രീതിയിൽ എം.സി. കൃഷ്‌ണൻ്റെ നേതൃത്വ ത്തിൽ മൂയ്യോട്ടുചാലിലെ തോട്ടിൽ ഒഴുകിയിരുന്നു. ഇങ്ങനെ അന്നുവരെയുണ്ടായിരുന്ന സാമൂഹ്യ ആചാരങ്ങളെയും മറ്റും ഒരു പുതിയ വീക്ഷണ ത്തിൽ കാണുന്ന രീതി വാഗ്ഭടാന്ദന്റെ പ്രവർത്തന ങ്ങൾ ഈ പ്രദേശങ്ങളിൽ ഉണ്ടാക്കി.